ഷുഹൈബ് വധക്കേസ് ; വിചാരണ നവംബർ 9 ന് പുനരാരംഭിക്കും
മട്ടന്നൂർ :- യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നവംബർ 9 ന് പുനരാരംഭിക്കും. അന്ന് നാലാം സാക്ഷിയെയാകും വിസ്‌തരിക്കുക. വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതിയും തള്ളിയിരുന്നു. ആകാശ് തില്ലങ്കേരി ഉൾപ്പെടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. 2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിനടത്തുള്ള തെരൂരിൽ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്.
