കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കാട്ടുപന്നി നിർമ്മാർജ്ജന യജ്‌ഞത്തിന്റെ ഭാഗമായി ഫോറസ്റ്റ് എം പാനൽ ഷൂട്ടർമാർ കുറ്റ്യാട്ടൂരിലെത്തി
കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കാട്ടുപന്നി നിർമ്മാർജ്ജന യജ്‌ഞത്തിന്റെ ഭാഗമായി ഫോറസ്റ്റ് എം പാനൽ ഷൂട്ടർമാർ കുറ്റ്യാട്ടൂരിൽ എത്തി. ഫെബ്രുവരി 1 ന് തുടക്കം കുറിച്ച പരിപാടിയിലൂടെ 12 കാട്ടുപന്നികളെ കൊന്നിട്ടുണ്ട്. സൗരവേലിയും കൂടി എല്ലാ പാടശേഖരങ്ങളിലും ആവുന്നതോടെ കൃഷി വീണ്ടും സജീവമാവുകയാണ്. പകൽ സമയങ്ങളിൽ കാട്ടുപന്നികൾ വിശ്രമിക്കാൻ സാധ്യതയുള്ള അടിക്കാടുകളുള്ള പ്രദേശങ്ങളിൽ വേട്ട പട്ടിയുടെ സഹായത്തോടെ ഷൂട്ടർമാർ വെടിവെച്ച് കൊല്ലുകയാണ് ചെയ്യുന്നത്.
