കണ്ണാടിപ്പറമ്പ് :- നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രൊജക്റ്റ് ബീക്കൺ ടൗൺ പ്രഖ്യാപനവും VBG RAM G വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ അവതരണവും ദേശസേവ യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന എം.ടി അധ്യക്ഷത വഹിച്ചു. അക്രഡിറ്റർ എൻജിനീയർ അനഘ വിബിജി റാംജി പദ്ധതി വിശകലനം ചെയ്തു. രഞ്ജിത്ത് നാറാത്ത്, ബ്ലോക്ക് മെമ്പർ പ്രശാന്തൻ മാസ്റ്റർ, വാർഡ് മെമ്പർ പുരുഷോത്തമൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.


