ദസറ കളറാക്കാൻ കണ്ണൂരിൽ ഇന്ന് നവ്യാ നായർ എത്തുന്നു


കണ്ണൂർ :- കണ്ണൂർ ദസറയുടെ അഞ്ചാം ദിനമായ ഇന്ന് വൈകുന്നേരം 5.30 ന് സാംസ്ക്കാരിക  സമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. റിജിൽ മാക്കുറ്റി അധ്യക്ഷത വഹിക്കും. മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. 

തുടർന്ന് സരസ്വതി കീർത്തനം ഡാൻസ്, അർധനാരീശ്വര നൃത്തം, ക്ലാസിക്കൽ ഡാൻസ്, തിരുവാതിരകളി, ഡാൻഡിയ നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കൈകൊട്ടിക്കളി എന്നിവയ്ക്കുശേഷം നടിയും നർത്തകിയുമായ നവ്യാ നായർ അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരി 'നവ്യരസം' അരങ്ങേറും.

Previous Post Next Post