കണ്ണുർ:-കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ദസറ ഖാദി മേള 2026'ന് തുടക്കമായി. കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡയറക്ടര്‍ കേണല്‍ അഖില്‍ കുമാര്‍ കുല്‍സ്രേഷ്ഠ മേള ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷ ദീപക് അധ്യക്ഷത വഹിച്ചു.
പുതുതായി ഡിസൈന്‍ ചെയ്ത സില്‍ക്ക് ചുരിദാര്‍ ടോപ്പുകള്‍, ടി.എന്‍.ആര്‍. സില്‍ക്ക് സാരികള്‍, പയ്യന്നൂര്‍ പട്ട് സാരികള്‍, ഡാക്ക മസ്ലിന്‍ ഷര്‍ട്ട് പീസുകള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, സമ്മര്‍ കൂള്‍ ഷര്‍ട്ടുകള്‍ എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം വിലക്കുറവാണ് മേളയിലെ പ്രധാന ആകര്‍ഷണം. ഒക്ടോബര്‍ 19ന് മേള സമാപിക്കും.
പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ.വിരാജേഷ്, പ്രോജക്ട് ഓഫീസര്‍ കെ.ജിഷ, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.അനില്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ.വി. ഫാറൂഖ്, ജൂനിയര്‍ സൂപ്രണ്ടുമാരായ ദീപഷ് നാരായണന്‍, സനൂപ് നമ്പ്രോന്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
*'വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍' ഒക്ടോബര്‍ 19 വരെ അപേക്ഷിക്കാം*
ജില്ലയിലെ 13 ക്ഷീര വികസന യുണിറ്റ് ഓഫിസുകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയോഗിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാമുള്ള തീയതി ഒക്ടോബര്‍ 19 വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. അതാത് ക്ഷീരവികസന സര്‍വീസ് യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസമുള്ളവരും എസ്എസ്എല്‍സി പാസ്സായവരുമായ വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതല്‍ 45 വയസ്സു വരെ. നിശ്ചിത മാത്യകയില്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ബ്ലോക്കുതല ക്ഷീരവികസന സര്‍വീസ് യൂണിറ്റുകളില്‍ സമര്‍പ്പിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ വയസ്സിളവ്. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള ക്ഷീര വികസന യുണിറ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2707859.
വൈദ്യുതി മുടക്കം
ഒക്ടോബര്‍ 13 രാവിലെ 7.30 മുതല്‍ മൂന്ന് വരെ കോളിപ്പാലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും രാവിലെ എട്ട് മുതല്‍ 3: 30 വരെ കൂടാളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങും.
ഒക്ടോബര്‍ 13 രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെ പാലം ഫെഡ് ട്രാന്‍സ്‌ഫോര്‍മറിന്റെ പള്ളിപ്പൊയില്‍ ഭാഗം വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
