മയ്യിൽ:- SIR തെറ്റാണെങ്കിൽ തളിപ്പറമ്പ MLA ടി കെ ഗോവിന്ദൻ മാസ്റ്റർ രാജി വെയ്ക്കണം എന്ന മുദ്രാവാക്യം ഉയർത്തി MLA യുടെ മയ്യിൽ മേഖല ഓഫീസിന് മുന്നിൽ ബി ജെ പി പ്രതിഷേധ ബോർഡ് സ്ഥാപിച്ചു.
ബി ജെ പി ജില്ലാ സെക്രട്ടറി അരുൺ തോമസ് ഉദ്ഘാടനം ചെയ്ത പ്രതിഷേധ പരിപാടിയിൽ മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു . സംസ്ഥാന സമിതി അംഗം ബേബി സുനാഗർ, സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ് രാമത്ത്, ദീപു കെ സി തുടങ്ങിയവർ സംസാരിച്ചു.

