മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി ഉപകരണ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മയ്യിൽ ബി.ആർ.സി (BRC) യിൽ വച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീജിനി എം. വി. അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മട്ടന്നൂർ സി.എച്ച്.സി (CHC) യിലെ ഓർത്തോപീഡിക്സ് ഡോക്ടർ മനോജ് കെ., മയിൽ സി.എച്ച്.സിയിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോക്ടർ സിനി എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിക്കുകയും ആവശ്യമായ ഉപകരണ നിർണയം നടത്തുകയും ചെയ്തു. ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർ ധന്യ വി. എം. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
