കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സതീശൻ പാച്ചേനിയുടെ നാലാം ചരമവാർഷികം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണയോഗം DCC ജനറൽ സെക്രട്ടറി കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ സി.ശ്രീധരൻ മാസ്റ്റർ, കെ.ബാലസുബ്രഹ്മണ്യം, എ.പി രാജീവൻ തുടങ്ങിയവർ പാച്ചേനിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാരായ എ.ഭാസ്കരൻ സ്വാഗതവും എം.പി ചന്ദന നന്ദിയും പറഞ്ഞു. മണ്ഡലം ബ്ലോക്ക് പോഷക സംഘടനകളുടെ നേതാക്കന്മാർ പഞ്ചായത്ത് മെമ്പർമാർ, സഹകരണ സംഘം ഡയറക്ടർമാർ, തുടങ്ങി വിവിധ മേഖലകളിലുള്ള നേതാക്കൾ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.





