കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ ദർശന സഹോദര ആശ്രമത്തിൽ ഒക്ടോബർ 22 വരെ നടക്കുന്ന നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ഒക്ടോബർ 15 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ദീപരാധന, പൂജ, തുടർന്ന് ആശ്രമ ഭക്തസംഘത്തിന്റെ ഭജന എന്നിവ ഉണ്ടായിരിക്കും. ഒക്ടോബർ 16 വെള്ളിയാഴ്ച വൈഷ്ണവം ഭജൻസ്, ശനിയാഴ്ച തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ശ്രീനാരായണ ഗുരുദേവ ഭജനസമിതിയുടെ ഭജൻസ് ഉണ്ടായിരിക്കും.
ഒക്ടോബർ 18 ഞായറാഴ്ച ശ്രീ മൃദംഗശൈലം മ്യൂസിക് ടീം അവതരിപ്പിക്കുന്ന ഭക്തിഗാനാഞ്ജലി, തിങ്കളാഴ്ച ദുർഗ്ഗാഷ്ടമിയിൽ രാവിലെ 8 മണി മുതൽ ഗ്രന്ഥംവെപ്പ്, സന്ധ്യയ്ക്ക് 6.30 ന് ഹരേകൃഷ്ണ സത്സംഗം കണ്ണൂർ അവതരിപ്പിക്കുന്ന ഹരിനാമ സങ്കീർത്തനം, ചൊവ്വാഴ്ച മഹാനവമി ദിനത്തിൽ ഗ്രന്ഥപൂജ, ആയുധപൂജ, സന്ധ്യയ്ക്ക് 6.30 ന് ശ്രീശാന്ത് കണ്ണൂർ ചൈതന്യ കൃഷ്ണ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന കൃഷ്ണ ഭജൻസ്, ബുധനാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 7 മണിക്ക് വിദ്യാരംഭം. സന്ധ്യയ്ക്ക് കണ്ണൂർ ശ്രീരാമാഞ്ജനേയ ഭജന സമിതിയുടെ ഭജന, വ്യാഴാഴ്ച രാവിലെ 8 മണിക്ക് അലങ്കാരപൂജ തുടർന്ന് ഹനുമൽ കുംഭം സമുദ്രത്തിൽ ലയിപ്പിക്കുന്ന പുണ്യ യജ്ഞം. ഉച്ചയ്ക്ക് 12 മണിക്ക് ഏകാദശി മധ്യാഹ്നപൂജ, മംഗളാരതി എന്നിവ ഉണ്ടായിരിക്കും.

