തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി 'CHANGE' ; ലോഗോ പ്രകാശനം മന്ത്രി എൻ.ഷംസുദ്ദീൻ നിർവഹിച്ചു


തളിപ്പറമ്പ് :- MLA ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ ആവിഷ്കരിക്കുന്ന 5 വർഷത്തെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ 'CHANGE' (ചേഞ്ച്) ന്റെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ തിരുവനന്തപുരത്ത് വെച്ച് നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റവും കുട്ടികളുടെ സർവ്വതോമുഖമായ പുരോഗതിയും ലക്ഷ്യമിട്ടാണ് 'CHANGE' എന്ന് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. 

ലോഗോ പ്രകാശന ചടങ്ങിൽ MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ, പദ്ധതി കൺവീനർ കെ.വി.ടി മുസ്തഫ മാസ്റ്റർ, തളിപ്പറമ്പ് ബി.പി.സി പ്രേംജി മാസ്റ്റർ, പി.വി സജീവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തളിപ്പറമ്പിൽ വെച്ച് നടക്കും.​പ്രൈമറി തലം മുതൽ ബിരുദ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.  

​പ്രൈമറി തലത്തിൽ ഇംഗ്ലീഷ് ഭാഷാ-ആശയവിനിമയ ശേഷി വർദ്ധിപ്പിക്കൽ, ​ഹൈസ്കൂൾ തലത്തിൽ എ.ഐ (Artificial Intelligence), റോബോട്ടിക്സ് തുടങ്ങിയ നൂതന മേഖലകളിൽ സ്കിൽ ഡെവലപ്മെന്റ്, ഹയർ സെക്കൻഡറി തലത്തിൽ തൊഴിലധിഷ്ഠിത പരിശീലനങ്ങൾ, ​ബിരുദ തലത്തിൽ അഖിലേന്ത്യാ മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കുന്ന പരിശീലന പരിപാടികൾ എന്നിവ നടത്തും.


Previous Post Next Post