മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മയ്യിൽ കൃഷിഭവൻ ജനകീയാസൂത്രണത്തിന്റെ ഭാഗമായി കാർബൺ ന്യൂട്രൽ പച്ചക്കറി കൃഷി വികസന പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് തല വിതരണോദ്ഘാടനം നടന്നു. മയ്യിൽ കൃഷി ഭവനിൽ നടന്ന പരിപാടി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ 19 വാർഡുകളിലും പച്ചക്കറി തൈകൾ വിതരണം ചെയ്യും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.സന്ധ്യ ആശംസകളർപ്പിച്ച് സംസാരിച്ചു. മയ്യിൽ കൃഷി ഓഫീസർ കെസിയ ചെറിയാൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് അഖിൽ നന്ദിയും പറഞ്ഞു. ജനപ്രതിനിധികളും കർഷകരും ചടങ്ങിൽ പങ്കെടുത്തു.
