ഇരിക്കൂർ ഉപജില്ലാ കലോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

 


ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവംബർ 3 മുതൽ 6 വരെ നടക്കുന്ന പരിപാടിക്ക് ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വേദിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവര്‍ പങ്കെടുത്തു. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

Previous Post Next Post