പത്തനംതിട്ട:-വരാനിരിക്കുന്ന മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം പുളിമൂട് അംബുജ വിലാസം റോഡിലുള്ള അരീക്കര ഇല്ലം അംഗമാണ് ഇദ്ദേഹം. പഴവങ്ങാടി ഗണപതി ക്ഷേത്രം മേൽശാന്തിയാണ്. തന്ത്രിമാരുടെയും ദേവസ്വം ബോർഡ് അധികൃതരുടെയും സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെ പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടിയാണ് തിരഞ്ഞെടുത്തത്.
മൂന്നാം ഊഴത്തിലാണ് ഇദ്ദേഹത്തിന് മേൽശാന്തിയാകാനുള്ള അവസരം ലഭിക്കുന്നത്. വൃശ്ചികം ഒന്നിന് മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നടതുറക്കുമ്പോൾ പുതിയ മേൽശാന്തി ചുമതലയേൽക്കും. ഒരു വർഷക്കാലം സന്നിധാനത്ത് തങ്ങി പൂജാദി കാര്യങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകും.
മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയാണ് ഇദ്ദേഹം.
