കൊയ്ത്തുത്സവം സംഘടിപ്പിച്ചു


നാറാത്ത്  :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ലെ 12-ാം വാർഡിലെ ത്രിവേണി 2 JLG ഗ്രൂപ്പിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ജിഷ.കെ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ അഷ്‌റഫ്‌.പി, കെ.രാജീവൻ, നയന, കൃഷി ഓഫീസർ അനുഷ അൻവർ, കൃഷി അസിസ്റ്റന്റ് സന്ധ്യ, അഗ്രി CRP വത്സല, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Previous Post Next Post