കല്യാശ്ശേരി :- ജൂനിയർ റെഡ് ക്രോസ് കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ റെഡ്‌ക്രോസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ജീൻ ഹെൻറി ഡ്യൂനാൻ്റ് അനുസ്മരണവും ജില്ലാതല ക്വിസ് മത്സരവും കല്യാശ്ശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കിത്തേടത്തിൻ്റെ അധ്യക്ഷതയിൽ കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. ഓമന പങ്കൻ ഉദ്ഘാടനം ചെയ്തു.
IRCS ജില്ലാ ചെയർമാൻ കെ.ജി ബാബു, പ്രാധാനാധ്യാപിക രജിത ചെറുമണലിൽ, കെ.നിസാർ, എൻ.ശോഭ, കെ.ഹരിശങ്കരൻ, കെ.ജിഷ, കെ.രമ്യ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ കെ.എം പാർവ്വണ, വി.കെ പാർത്ഥിവ് ടീം ഒന്നാം സ്ഥാനം നേടി.
