ശ്രീധരൻ സംഘമിത്രയുടെ നാടക പുസ്തകം 'തീക്കലശം' പ്രകാശനം ഒക്ടോബർ 31 ന്

 


കണ്ണൂർ :- പുരോഗമന കലാസാഹിത്യസംഘം മയ്യിൽ മേഖല പുസ്തക പ്രകാശനത്തിന്റെ ഭാഗമായി കേരള സർക്കാർ ഭാരത് ഭവൻ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രയുടെ നാടക പുസ്തകം 'തീക്കലശം' പ്രകാശനം ചെയ്യുന്നു. ഒക്ടോബർ 31 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ  ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ വച്ചാണ് പ്രകാശനം നടക്കുക. 

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിജു പുസ്തക പ്രകാശനം നിർവഹിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ പുസ്തകം ഏറ്റുവാങ്ങും. കഥാകൃത്ത് ടി.പി വേണുഗോപാലൻ അധ്യക്ഷത വഹിക്കും.

Previous Post Next Post