കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും (CDS) ജി.ആർ.സി (GRC) യും സംയുക്തമായി ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രേഷ്മ സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്സൺ റിജിന അധ്യക്ഷത വഹിച്ച യോഗം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത് പി.വി., വാർഡ് മെമ്പർമാരായ സജീവൻ, റിസ്വാന, പ്രസന്ന, പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ക്ലാസിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായ കെ. ദീപ അനിൽ നേതൃത്വം നൽകി. കുടുംബശ്രീയുടെയും ജി.ആർ.സിയുടെയും വിവിധ അംഗങ്ങളായ 60-ലധികം പേർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഒടുവിൽ സി.ഡി.എസ് മെമ്പർ സുഗത പി. നന്ദി പറഞ്ഞു.
