സംസ്ഥാനത്തെ മികച്ച ലൈബ്രേറിയനുള്ള ഐ.വി ദാസ് പുരസ്കാരം വേളം പൊതുജന വായനശാലയിലെ ലൈബ്രേറിയൻ കെ.നിഷയ്ക്ക്


തിരുവനന്തപുരം :- സംസ്ഥാനത്തെ മികച്ച ലൈബ്രേറിയന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ  സ്റ്റാഫ് അസോസിയേഷൻ നൽകുന്ന ഐ.വി ദാസ് പുരസ്കാരം കണ്ണൂർ ജില്ലയിലെ വേളം പൊതുജന വായനശാലയിലെ ലൈബ്രേറിയൻ കെ.നിഷയ്ക്ക്. 10,000 യും ശിൽപ്പവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. നവംബർ അവസാനം വേളത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ലൈബ്രറി പ്രവർത്തനങ്ങൾക്കുപുറമേ, വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗ്രന്ഥശാലയുടെ തനത് പദ്ധതികൾ വിജയിപ്പിക്കുന്നതിലുള്ള മികച്ച പ്രവർത്തനമാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. ശാസ്ത്രീയമായി തരംതിരിച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പുസ്തക വിതരണം ആദ്യമായി ആരംഭിച്ച ഗ്രാമീണ ഗ്രന്ഥശാലയാണ് വേളം പൊതുജന വായനശാല. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ എം എസ് പുരസ്കാരം ഉൾപ്പെടെയുള്ള നേട്ടങ്ങൾ വേളം വായനശാല നേടിയിട്ടുണ്ട്.

Previous Post Next Post