മാങ്ങാട്ടുപറമ്പ് :- മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ പോലീസ് ക്വാർട്ടേഴ്സിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ മദ്യസൽക്കാരത്തിലും കയ്യാങ്കളിയിലും പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ്. സംഭവവുമായി ബന്ധപ്പെട്ട് ക്വാർട്ടേഴ്‌സിൽ കുടുംബസമേതം താമസിക്കുന്ന എസ്ഐ, ഹവിൽദാർ എന്നിവർക്കാണ് കെഎപി അസിസ്റ്റന്റ് കമാൻഡന്റ് നോട്ടീസ് നൽകിയത്. ഒരു മാസത്തിനകം ക്വാർട്ടേഴ്‌് ഒഴിയണമെന്നാണ് നിർദ്ദേശം. പൊലീസുകാരൻ്റെ മകൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായിട്ടായിരുന്നു ക്വാർട്ടേഴ്സിൽ മദ്യസൽക്കാരവും വിരുന്നുമൊരുക്കിയത്. ആഘോഷം അതിരുവിടുകയും തുടർന്ന് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
ഈ സംഭവത്തിൽ എസ്ഐയും എഎസ്ഐയും ഉൾപ്പെടെ ആകെ എട്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുടെ ഭാഗമായി വിശദീകരണം തേടിയിരുന്നു. ഉദ്യോഗസ്ഥരുടെ വിശദീകരണം പരിശോധിച്ച ശേഷമാണ് നടപടിയുടെ ഭാഗമായി ക്വാർട്ടേഴ്സ് ഒഴിയാൻ ഉത്തരവിട്ടത്. പകരം താമസ സൗകര്യം കണ്ടെത്തുന്നതിനായാണ് ഉദ്യോഗസ്ഥർക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുള്ളത്. കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ പൊലീസ് ക്വാർട്ടേഴ്‌സിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ മദ്യസൽക്കാരത്തിലും കയ്യാങ്കളിയിലും പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ്. സംഭവവുമായി ബന്ധപ്പെട്ട് ക്വാർട്ടേഴ്‌സിൽ കുടുംബസമേതം താമസിക്കുന്ന എസ്ഐ, ഹവിൽദാർ എന്നിവർക്കാണ് കെഎപി അസിസ്റ്റന്റ് കമാൻഡന്റ് നോട്ടീസ് നൽകിയത്. ഒരു മാസത്തിനകം ക്വാർട്ടേഴ്സ് ഒഴിയണമെന്നാണ് നിർദ്ദേശം.
പൊലീസുകാരൻ്റെ മകൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായിട്ടായിരുന്നു ക്വാർട്ടേഴ്സിൽ മദ്യസൽക്കാരവും വിരുന്നുമൊരുക്കിയത്. ആഘോഷം അതിരുവിടുകയും തുടർന്ന് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഈ സംഭവത്തിൽ എസ്ഐയും എഎസ്ഐയും ഉൾപ്പെടെ ആകെ എട്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുടെ ഭാഗമായി വിശദീകരണം തേടിയിരുന്നു. ഉദ്യോഗസ്ഥരുടെ വിശദീകരണം പരിശോധിച്ച ശേഷമാണ് നടപടിയുടെ ഭാഗമായി ക്വാർട്ടേഴ്സ് ഒഴിയാൻ ഉത്തരവിട്ടത്. പകരം താമസ സൗകര്യം കണ്ടെത്തുന്നതിനായാണ് ഉദ്യോഗസ്ഥർക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുള്ളത്.
