കൊളച്ചേരി :- കൊളച്ചേരിയുടെ പെരുമലയനായി കരുമാരത്തില്ലം തന്ത്രി ആചാരപ്പെടുത്തിയ ടി.വി രാമൻ പെരുമലയനെ തവിടാട്ടുചാൽ റോഡ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആദരിച്ചു.
രാമൻ പെരുമലയന്റെ ഭവനത്തിൽ നടന്ന ചടങ്ങിൽ വെച്ച് പൊന്നാടയണിയിച്ചു. അസ്സോസിയഷന്റെ അംഗത്വ വിതരണ ഉദ്ഘാടനം പെരുമലയൻ രാമൻ പണിക്കർക്ക് നൽകിക്കൊണ്ട് അസോസിയേഷൻ പ്രസിഡന്റ് വേണുഗോപാല മാരാർ നിർവഹിച്ചു.


