നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം 'വായനാങ്കണം' പുസ്തക ചർച്ച സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം 'വായനാങ്കണം' പുസ്തക ചർച്ച സംഘടിപ്പിച്ചു. അരുൺ എഴുത്തച്ഛന്റെ 'അതിരുകടന്ന യാത്രകൾ എന്ന പുസ്തകത്തെകുറിച്ച് സി.രജുകുമാർ അവതരിപ്പിച്ചു. 

നണിയൂർ എ.എൽ.പി സ്കൂളിന്റെ സമീപം മനീഷ് സാരംഗിയുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ കെ.വി ദിവാകരൻ അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ വായനശാല പ്രഖ്യാപനത്തിൽ ടാബ്ലോയിൽ അണിനിരന്നവർക്കുള്ള അനുമോദനം കെ.രാമകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. വി.രമേശൻ സ്വാഗതവും പി.പ്രസീത നന്ദിയും പറഞ്ഞു.
















Previous Post Next Post