നാറാത്ത് ഗ്രാമപഞ്ചായത്ത് കവുങ്ങിൻ തൈ വിതരണോദ്ഘാടനം നടത്തി


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് 2026 - 27 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന കവുങ്ങിൻ തൈ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ പി.സുധീഷ്, അധ്യക്ഷത വഹിച്ചു. 

പദ്ധതിയുടെ ഭാഗമായി 6000 കവുങ്ങിൻ തൈകൾ കർഷകർക്ക് 75 ശതമാനം സബ്സിഡി നിരക്കിൽ നൽകും. കവുങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വാർഡ് മെമ്പർമാർ, കൃഷി ഓഫീസർമാർ, കർഷകർ എന്നിവർ പങ്കെടുത്തു. 

Previous Post Next Post