മയ്യിൽ:- ഇടൂഴിഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗമായ സാവിത്രി അന്തർജ്ജനം (70) അന്തരിച്ചു. ഇടൂഴി ഇല്ലം ട്രസ്റ്റ് ചെയർമാൻ ഡോ:ഇടൂഴി ഭവദാസൻ നമ്പൂതിരിയുടെ പത്നിയാണ്.
പിതാവ് :- പാലക്കാട് അലനല്ലൂർ പട്ടല്ലൂർ മനയിൽ പരേതനായ പരമേശ്വരൻ നമ്പൂതിരി : മാതാവ്: പരേതയായ ശ്രീദേവി അന്തർജ്ജനം .
മക്കൾ:- ഡോ : ഇടൂഴി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ( സംസ്ഥാന ജനറൽ സെക്രട്ടറി, ആയൂർവ്വേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ്സ് അസ്സോസിയേഷൻ) ഡോ : ഇടൂഴി ഉമേഷ് നമ്പൂതിരി (ഡെപ്യൂട്ടി, ചീഫ് ഫിസിഷ്യൻ, ഇടൂഴി നഴ്സിങ് ഹോം, മയ്യിൽ)
മരുമക്കൾ:- പി.വി. ധന്യ (ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ, ഇടൂഴി ആയുർവേദ നഴ്സിങ് ഹോം , മയ്യിൽ) ഡോ: എ. എസ് . അപർണ
സഹോദരങ്ങൾ:- പി.എം വാസുദേവൻ നമ്പൂതിരി, പി. എം ശ്രീകുമാരൻ നമ്പൂതിരി, പി. എം പരമേശ്വരൻ നമ്പൂതിരി, പി. എം വാസുദേവൻ നമ്പൂതിരി, പാർവതി അന്തർജ്ജനം, ദേവി അന്തർജ്ജനo . ഞായറാഴ്ച വൈകീട്ട് നാല് മുതൽ ഇടൂഴി ഇല്ലത്ത് പൊതുദർശനം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് ഇടൂഴി ഇല്ലം തറവാട് ശമശാനത്തിൽ നടക്കും
ദുഃഖസൂചകമായി ഇടൂഴി ഇല്ലം അങ്കണത്തിൽ നടത്തി വരുന്ന ഇടൂഴി സരസ്വതി സാംസ്കാരിക മഹോത്സവത്തിലെ ധനുമാസ പൂജ മുതൽ നടത്താനിരുന്ന മുഴുവൻ പരിപാടികളും നിർത്തി വെച്ചതായി മാനേജിങ് ട്രസ്റ്റി ഡോ: ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
