വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി


മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഒക്ടോബർ 18 ന് ആരംഭിച്ച് വിജയദശമി നാൾ വരെ നീണ്ടു നിൽക്കുന്ന കലാപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം സോപാന രത്നം കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാർ ഉദ്ഘാടനം നിർവഹിച്ചു.

ക്ഷേത്രം ട്രസ്റ്റി മാക്കന്തേരി ദാമോദരൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സി.എം ശ്രീജിത്ത്, രാജീവ് മാണിക്കോത്ത്, എ.കെ രാജ് മോഹൻ എന്നിവർ സംസാരിച്ചു. തുടർന്ന് നാദം കലാക്ഷേത്രം മയ്യിൽ അവതരിപ്പിച്ച നൃത്തസന്ധ്യ അരങ്ങേറി. 

നവരാത്രി ആഘോഷത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് ഒക്ടോബർ 19 തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതൽ വേളം ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, സ്വരലയ മയ്യിൽ അവതരിപ്പിക്കുന്ന ഭക്തി ഗാനമേള തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.



Previous Post Next Post