വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വായനാങ്കണം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു


ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലുമായി സംയുക്തമായി വായനാങ്കണം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു. കൊളച്ചേരിപ്പറമ്പ് ഒ.വി സുരേശന്റെ വീട്ടുമുറ്റത്ത് വെച്ച് നടന്നു. അഖിൽ.പി ധർമ്മജന്റെ 'റാം c/o ആനന്ദി' എന്ന പുസ്തകം വനിതാ വേദി കൺവീനർ പി.പി പ്രസന്നയും, പി.കെ ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന പുസ്തകം വയോജനവേദി കൺവീനർ മനോജ് ഒയറ്റിയും അവതരിപ്പിച്ചു.

വാർഡ് മെമ്പർ പി.കെ ദീപ അധ്യക്ഷത വഹിച്ചു.  പി.കെ വിശ്വനാഥൻ, എം.കെ ചന്ദ്രൻ, പി.വി ഉത്തമൻ, ഹാരിസ്.പി, ഷനോജ് പി.കെ, ഷൈജു പി.കെ, സജിത്ത്.കെ പാട്ടയം, സജിന എൻ.കെ, പി.പി പ്രസന്ന, മനേഷ് എം.കെ എന്നിവർ സംസാരിച്ചു. മാളവിക എൻ.കെ കവിതാലാപനം നടത്തി.  ലൈബ്രേറിയൻ മേഘ.കെ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് പി.കെ ഷനോജ് നന്ദിയും പറഞ്ഞു.

Previous Post Next Post