കൊച്ചി:-മാസപ്പടികേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്പീൽ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, ഹർജിയിൽ വാദം പൂർത്തിയാകുന്നത് വരെ എഫ്.ഐ.ആറിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചു.
സിംഗിൾ ബെഞ്ചിന്റെ വിധിയാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിക്കുകയും ചെയ്തു. വിജിലൻസിനും ഇഡിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം ഇഡിയും വിജിലൻസും മറുപടി നൽകണം. ഇതിനുശേഷം ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്നും സിംഗിൾ ബെഞ്ച് വിധയിലെ നിയമപ്രശ്നങ്ങൾ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
