തളിപ്പറമ്പ് :- തളിപ്പറമ്പ് മാർക്കറ്റിലെ അടുത്തടുത്ത കടകളിൽ ഒരേസമയം പാമ്പുകളെ കണ്ടെത്തി. ഇന്ന് രാവിലെ തളിപ്പറമ്പിലെ കെ.വി വെജിറ്റബിൾസ് പച്ചക്കറി കടയ്ക്കുള്ളിൽ മുട്ട ട്രേയുടെ ഇടയിലായി കടയുടമ പാമ്പിനെ കണ്ടു. തൊട്ടടുത്ത സുകുമാരൻ ഹാർഡ്വെയർസ് ഷോപ്പിൽ പാത്രങ്ങൾക്കിടയിൽ മറ്റൊരു പാമ്പിനെ കൂടി കണ്ടെത്തുകയായിരുന്നു.
തുടർന്ന് കടയുടമകൾ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിക്കുകയും റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റിന്റെയും മാർക്കിന്റെയും (MARC- Malabar Awareness &Rescue Center For Wildlif) റെസ്ക്യൂവർ ആയ അനിൽ തൃച്ചംബരം സ്ഥലത്തെത്തി. പച്ചക്കറി കടയിൽ നിന്നും അണലിയെയും ഹാർഡ് വെയേഴ്സ് കടയിൽ നിന്നും ചേരയെയും പിടികൂടി ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു.
