ചട്ടുകപ്പാറ :- ചട്ടുകപ്പാറ EMS വായനശാല & ഗ്രന്ഥാലയം 'വായനാങ്കണം' പുസ്തക ചർച്ച സംഘടിപ്പിച്ചു. ചെറാട്ട്മൂലയിലെ നൈന രോഷിത്തിൻ്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ ടി.കെ സുധാമണി അദ്ധ്യക്ഷത വഹിച്ചു.
'ചോരയും കണ്ണീരും നനഞ്ഞ വഴികൾ' എന്ന പുസ്തകം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി സുശീലയും, 'ചോരുന്ന ആകാശം' എന്ന പുസ്തകം അൻവിയ പ്രതീഷും 'കമ്പിളി കണ്ടത്തെ കൽഭരണികൾ' എന്ന പുസ്തകം ലൈബ്രറേറിയൻ എ.രസിതയും പരിചയപ്പെടുത്തി. നൈന സ്വാഗതം പറഞ്ഞു.



