എറണാകുളം :- ശബരിമല ഇടത്താവളങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. സൗകര്യമില്ലെങ്കിൽ ഇടത്താവളമായി അംഗീകരിക്കില്ല. മതിയായ അടിസ്ഥാന സൗകര്യങ്ങൾ തീർത്ഥാടർക്ക് ലഭിക്കണം.
വെറുതെ ഇടത്താവളം എന്ന് ബോർഡ് വെച്ച് തീർത്ഥാടകരെ വിളിച്ചു കയറ്റി വഴിയാധാരമാക്കരുത്. ദേവസ്വം 25-30 വരെ ഇടത്താവളം കണ്ടുവെച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. എറണാകുളം പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
