പുതിയതെരു : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, SIR പ്രകാരമുള്ള വോട്ടർ പട്ടിക റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് SDPI അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പുതിയതെരു ടൗണിൽ നടന്ന പരിപാടിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകത്മകമായി തുറങ്കലിലടച്ച് പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സുനീർ പൊയ്തുംകടവ്, മണ്ഡലം വൈസ് പ്രസിഡന്റ് റഹീം പൊയ്തുംകടവ്, മണ്ഡലം കമ്മിറ്റിയംഗം മഷൂദ് കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു. മണ്ഡലം ട്രഷറർ ഇസ്മായിൽ പൂതപ്പാറ, കമ്മിറ്റി അംഗം ഷാഫ.സി, അനസ് വളപട്ടണം, ചിറക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റാഷിദ് പുതിയതെരു, സെക്രട്ടറി സൈഫുദ്ധീൻ കുന്നുംകൈ തുടങ്ങിയവർ നേതൃത്വം നൽകി.
