മാസപ്പടി കേസിൽ പിണറായി വിജയന് ആശ്വാസം ; വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി


ദില്ലി :- മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണത്തിൽ മുൻ മുഖ്യമന്ത്രിയുടെ നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സുപ്രീംകോടതിയിൽ ആശ്വാസം. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു. ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത് എന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി, ഹർജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തതാണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിലെത്തിയത്. ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. 

പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീംകോടതിയിലെത്തിയത്. കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേഗം പരിഗണിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജികളും കോടതി പരിഗണിച്ചു.

Previous Post Next Post