ചട്ടുകപ്പാറ :- AIDWA വേശാല വില്ലേജ് കമ്മറ്റി പഠന ക്ലാസ്സ് സംഘടിപ്പിച്ചു. 'സംഘടനയും സംഘാടനവും മനുവാദവും' എന്ന വിഷയത്തിൽ സംസ്ഥാന കമ്മറ്റി അംഗം കെ.ശോഭ ക്ലാസ്സെടുത്തു. വില്ലേജ് ട്രഷറർ എൻ.വി സുഭാഷിണി അദ്ധ്യക്ഷത വഹിച്ചു.
ഏരിയ പ്രസിഡണ്ട് കെ.പി രേഷ്മ, ട്രഷറർ എം.വി സുശീല എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി പി.അജിത കുമാരി സ്വാഗതം പറഞ്ഞു.


