ജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികൾ കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ

 


​ഇടുക്കി: ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ദാരുണമായി കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരാണ് മരിച്ചത്.

​ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിന്റെ മകളാണ് നോവ സാബു. ജോലിക്കായി ആറു മാസം മുൻപാണ് നോവ ജർമ്മനിയിലേക്ക് പോയത്. ഒരു മാസം മുൻപാണ് സിവിൻ ജോണി പഠനത്തിനായി ജർമ്മനിയിലെത്തിയത്. സിവിന്റെ സഹോദരനും ജർമ്മനിയിലുണ്ട്. അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. സിവിന്റെ മരണവിവരം അച്ഛനെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് വിവരം.

​നോവ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. അതേസമയം, ഫ്ലാറ്റിന് മനപ്പൂർൂർ തീയിട്ടതാണെന്ന സംശയം ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Previous Post Next Post