ജൂനിയർ റെഡ്‌ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ലീഡർഷിപ്പ് ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു


കമ്പിൽ :- ജൂനിയർ റെഡ്‌ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ലീഡർഷിപ്പ് ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. സീനിയർ അസിസ്റ്റൻ്റ് എൻ.നസീറിൻ്റെ അധ്യക്ഷതയിൽ ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്‌ഘാടനം ചെയ്തു. 

ഉപജില്ല ജെ.ആർ.സി കോർഡിനേറ്റർ കെ.ശരണ്യ, എം.ശാന്തി ഭൂഷൺ, കെ.പി ദിൽഷ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ. ആർ.വി രാജേഷ് ക്ലാസ് നയിച്ചു. കലാപരിപാടികളും. ജെ.ആർ.സി പരേഡും നടന്നു.

Previous Post Next Post