ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; കേരളത്തിൽ ഇന്നും തീവ്രമഴ തുടരും


തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

നാളെയും മറ്റന്നാളും മധ്യ, തെക്കൻ കേരളത്തിലെ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ചൊവ്വാഴ്‌ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ രൂപീകരണമാണ് മഴ ശക്തമാകാൻ കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Previous Post Next Post