കണ്ണാടിപ്പറമ്പ്:- കോൺഗ്രസിന്റെ പ്രമുഖ നേതാവും മുൻ ഡി.സി.സി. പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ നാലാം ചരമവാർഷിക ദിനം കണ്ണാടിപ്പറമ്പിൽ ആദരാഞ്ജലികളോടെ ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു.
വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കോൺഗ്രസിന്റെ ഉന്നത നേതൃസ്ഥാനത്ത് എത്തിയ അദ്ദേഹം, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി, കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് എന്നീ നിലകളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത് എന്ന് അനുസ്മരണയോഗത്തിൽ നേതാക്കൾ ഓർമിച്ചു.
കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി. മോഹനാംഗൻ യോഗത്തിന് നേതൃത്വം നൽകി. പരിപാടിയിൽ എൻ.ഇ. ഭാസ്കരമാരാർ, കെ.എം. ഗംഗാധരൻ മാസ്റ്റർ, ടി.കെ. നാരായണൻ, കെ. ഇന്ദിര, സനീഷ് ചിറയിൽ, ധനേഷ് സി.വി., രാധാകൃഷ്ണൻ പി.സി., ശൈലജ എ.വി., ശൈലജ സി., ദേവദാസൻ, ശ്രീരാമൻ തുടങ്ങിയവർ സംബന്ധിച്ചു.
