എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകൾക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു


കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നടപ്പാക്കുന്ന ക്ഷീരകർഷകൾക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ ഉദ്ഘാടനം ചെയ്തു.  

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര  അധ്യക്ഷത വഹിച്ചു. പ്രസന്ന ശശീന്ദ്രൻ, സി.പുരുഷോത്തമൻ, എൻ.പ്രമോദ്, എം.പ്രഭാകരൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൗസിയ കെ.സി.പി സ്വാഗതവും കൊളച്ചേരി ക്ഷീരസംഘം വൈസ് പ്രസിഡണ്ട് വി.ഗിരിജ നന്ദിയും പറഞ്ഞു.

Previous Post Next Post