ശ്രീകണ്ഠപുരം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ സ്വരൂപിച്ച ചികിത്സാസഹായ ഫണ്ട് കൈമാറി


മലപ്പട്ടം  :- മലപ്പട്ടം അടൂരിലെ ധ്യാൻ ജിത്തിന്റെ ചികിത്സാ സഹായത്തിനായി ശ്രീകണ്ഠപുരം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് സ്വരൂപിച്ച രണ്ടര ലക്ഷം രൂപയുടെ ചെക്ക് ചികിത്സ സഹായ കമ്മിറ്റി രക്ഷാധികാരിയും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റുമായ പി പി ലക്ഷ്മണന് കൈമാറി.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബ്രദർ റെജിസ് കറിയാ സി എസ് ടി, ചികിത്സ സഹായ കമ്മിറ്റി രക്ഷാധികാരിയും മലപ്പട്ടം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനുമായ സി അനീഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ അമ്പിലോത്ത് രാജൻ, ഇ പി രഘുനാഥ്, വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.

Previous Post Next Post