കൂട്ടുകാരോടൊപ്പം ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു


കോഴിക്കോട് :- കൂട്ടുകാരോടൊപ്പം ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മാങ്കാവിലാണ് സംഭവം. പയ്യാനക്കൽ സ്വദേശി വലിയതോട് പറമ്പിൽ ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മാങ്കാവ് മാനാരിയിലെ ഫുട്ബാൾ ടർഫിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ എല്ലാവരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. കോഴിക്കോട് ക്രിസ്‌ത്യൻ കോളേജ് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു മുഹാദ്.

Previous Post Next Post