ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

 


​മയ്യിൽ: ലെൻസ്ഫെഡ് (LENSFED) കൊളച്ചേരി യൂണിറ്റിന്റെ പതിനഞ്ചാമത് യൂണിറ്റ് കൺവെൻഷൻ മയ്യിൽ സാംസ്കാരിക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ധനിഷ് കെ. വി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയ പ്രസിഡന്റ് ശ്രീജു എം. മുഖ്യാതിഥിയായിരുന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രമോദ് കെ. വി., കണ്ണൂർ നോർത്ത് ഏരിയ സെക്രട്ടറി മഹേഷ് കെ., ഏരിയ മെമ്പർഷിപ്പ് കൺവീനർ പ്രഭാകരൻ പി. കെ., ഏരിയ എക്സിക്യൂട്ടീവ് അംഗം ബാബു പണ്ണേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

​യൂണിറ്റ് വൈസ് പ്രസിഡന്റ് നിഖിൽ പി. അനുശോചന പ്രമേയം രേഖപ്പെടുത്തി. യൂണിറ്റ് ക്ഷേമനിധി കൺവീനർ രജിൻ പിരാജ് ക്ഷേമനിധി റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിക്ക് സെക്രട്ടറി ഷംന സ്വാഗതവും യൂണിറ്റ് മെമ്പർഷിപ്പ് കൺവീനർ ഗോപിനാഥൻ എ. നന്ദിയും പറഞ്ഞു.

Previous Post Next Post