ചേലേരി പ്രഭാത് വായനശാലയും നാടക് കണ്ണൂർ മേഖല കമ്മിറ്റിയും സംയുക്തമായി 'പട്ടം' നാടക കളരി സംഘടിപ്പിച്ചു

 


​ചേലേരി: -വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയവും നാടക് കണ്ണൂർ മേഖല കമ്മിറ്റിയും സംയുക്തമായി 'പട്ടം' എന്ന പേരിൽ നാടക കളരി സംഘടിപ്പിച്ചു. സിനിമാ സംവിധായകനും നാടക പ്രവർത്തകനുമായ സുനീഷ് വടക്കുമ്പാടൻ പരിപാടി ഉദ്ഘാടനം ചെയ്തു.

​പ്രഭാത് വായനശാല & ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് പി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് പി.കെ. ഷനോജ് സ്വാഗതം പറഞ്ഞു. നാടക പ്രവർത്തകരായ രാജേന്ദ്രൻ നാറാത്ത്, പ്രഭുനാഥ്, അനുരുദ്ധൻ ചെറുകുന്ന്, രാജീവൻ പണ്ടാരി, മനോജ് മുണ്ടേരി, വായനശാല പ്രസിഡണ്ട് പി. വിനോദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രഭാത് കലാവേദി കൺവീനർ സജിത് കെ. പാട്ടയം നന്ദി അർപ്പിച്ചു.

​വായനശാല പ്രവർത്തകരായ എം.കെ. ചന്ദ്രൻ, എം.കെ. മനേഷ്, പി.പി. പ്രസന്ന, ശ്രീജിന ബാബുരാജ്, ബിബിത്ത് കെ., ശ്രേയ എം., രജില വിനീഷ്, രഞ്ജിനി കെ., പി.വി. ഉത്തമൻ, ഇ.പി. ലിജേഷ്, പി.കെ. രവീന്ദ്രനാഥ്, മേഘ കെ., ശ്രീശൻ ചേലേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post Next Post