കൊളച്ചേരി: -കൊളച്ചേരി മുക്ക് ക്രഷറിക്ക് സമീപം നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ചെക്കിക്കുളത്തു നിന്നും കമ്പിലിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടയിൽ താഴ്ന്നുപോയ കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. വിവരമറിഞ്ഞ് മയ്യിൽ പോലീസും നാട്ടുകാരും സ്ഥലത്തെത്തി.




