പ്രഭാത സവാരിക്കിടെ വീട്ടമ്മ ലോറിയിടിച്ച് മരിച്ച സംഭവം ; നിർത്താതെ പോയ ലോറിയും ഡ്രൈവറും പിടിയിൽ


പഴയങ്ങാടി :- പ്രഭാത സവാരിക്കിടെ വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ചെങ്കൽ ലോറി പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ വെച്ച് പിടികൂടി. ഡ്രൈവർ അറസ്റ്റിൽ. മിനി ലോറിഡ്രൈവർ മലപ്പുറം വാളക്കുളം കോഴിച്ചെനസ്വദേശി കെ.പ്രവീണിനെ (35) യാണ് പഴയങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്.

മാതമംഗലം ഭാഗത്ത്ചെങ്കൽ കയറ്റാൻ എത്തിയ മിനി ലോറിയാണ് അപകടം വരുത്തിയത്. സംഭവത്തിന് ശേഷം കുറച്ച് അകലെ ലോറി നിർത്തിയ ശേഷം വീണ്ടും ഓടിച്ചു പോകുകയായിരുന്നു .ചെങ്കല്ല് കയറ്റിയ ശേഷം വീണ്ടും യാത്ര തുടർന്ന ലോറിയെപിന്നീട് കണ്ണൂർ ചാല മിംസ് ആശുപത്രിക്ക് പിറകിൽ വെച്ചാണ് ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറും സംഘവും ലോറിയും ഡ്രൈവറേയും പിടികൂടി കസ്റ്റഡിയിലെടുത്തത്. അപകടം നടന്ന സ്ഥലം മുതൽ പോലീസ് സംഘം 30 ഓളം സിസിടിവികൾ പരിശോധിച്ചപ്പോഴാണ് അപകടം വരുത്തിയ മിനിലോറിയെ തിരിച്ചറിഞ്ഞത്. ഫോറൻസിക് വിദഗ്ദരും സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു.

അടുത്തില പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കൊയക്കീൽ ഗോപിയുടെ ഭാര്യ പി.കെ സുലോചന (52) യാണ് അപകടത്തിൽമരിച്ചത്. ഇന്ന് രാവിലെ 5.45 ഓടെയായിരുന്നു അപകടം. റോഡിൻ്റെ ഇറക്കത്തിൽഡ്രൈവർ ഉറങ്ങി പോയതാണെന്നാണ് പുറത്തുവരുന്ന വിവരം. വീട്ടമ്മയെ ഇടിച്ചിട്ട ശേഷം റോഡരികിലെകൈവരിയും തകർത്ത് നിർത്താതെ ഡ്രൈവർ ലോറിഓടിച്ചു പോവുയായിരുന്നു. സുലോചനവീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയതിരിച്ചലിലാണ് അപകടത്തിൽപ്പെട്ട് രക്തം വാർന്ന നിലയിൽ രാവിലെ 6.15 മണിയോടെ റോഡരികിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post