കണ്ണൂർ :- കണ്ണൂർ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ ഓഫീസിന് നേരെ കല്ലേറ്. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. കല്ലെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ അസോസിയേഷൻ ഭാരവാഹികൾ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നും സംഭവത്തിന്റെ മറ്റു വിശദാംശങ്ങളും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.
