കണ്ണൂർ ദസറയിൽ ഇന്നത്തെ പരിപാടി


കണ്ണൂർ :- കണ്ണൂർ ദസറയുടെ ആറാം ദിനമായ ഇന്ന് ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 5.30 ന് നടക്കുന്ന സംസ്കാരിക സമ്മേളനം വൈകുന്നേരം കെ.സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും. 

തുടർന്ന് സാധിക രത്നേഷ്, ടി.അഭിരാമി, ആദ്യ നിധിൻ എന്നിവർ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി, അദ്വിക കൃഷ്ണൻ അവതരിപ്പിക്കുന്ന ഭരതനാട്യം, ടീം റോക്സ‌്‌റ്റാർ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, ശ്രീസായി കലാകേന്ദ്രം അവതരിപ്പിക്കുന്ന സ്കിറ്റ്, കണ്ണൂർ കോർപറേഷൻ ജീവനക്കാർ അവതരിപ്പിക്കുന്ന ഡാൻഡിയ നൃത്തം, തേജസ്വി അജിത്ത് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ജ്യോതിക പ്രകാശിന്റെ ക്ലാസിക്കൽ ഡാൻസ്, നൈനിക ദീപക് അവതരിപ്പിക്കുന്ന കുച്ചുപ്പുടി എന്നിവയ്ക്കു ശേഷം മസാല കോഫി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

Previous Post Next Post