മയ്യിൽ :- വള്ളിയോട്ട് ജയകേരള വായനശാലയിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ഗാന്ധിജയന്തി വാരാഘോഷത്തിൻ്റെയും വായനാങ്കണത്തിൻ്റെയും ഭാഗമായി കെ.ബാലകൃഷ്ണൻ 'ഗാന്ധിജിയെ കൊന്ന തോക്ക്' എന്ന വിഷയത്തിൽ '9 എം.എം ബെരേറ്റ' എന്ന നോവലിൻ്റെ പുസ്തകാസ്വാദനം നടത്തി.
വനിതാവേദി 'പാട്ടബാക്കി' എന്ന പുസ്തകം റീഡിംഗ് തിയേറ്ററിലൂടെ പരിചയപ്പെടുത്തി. വി.വി ദേവദാസൻ അധ്യക്ഷത വഹിച്ചു. ഇ.പി രാജൻ, ടി.എൻ ശ്രീജ എന്നിവരും സംസാരിച്ചു. ഗാന്ധി ക്വിസ്, ശുചീകരണം എന്നീ പരിപാടികളും നടത്തി. എം.മനോഹരൻ സ്വാഗതവും എം.വി ഓമന നന്ദിയും പറഞ്ഞു.
