ചട്ടുകപ്പാറ:-തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവത്തിന് ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. 2026 ഒക്ടോബർ 23, 24 തീയതികളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ 62 സ്കൂളുകളിൽ നിന്നായി 4,000 ത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നു.കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശബ്ന ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു.
സംഘാടകസമിതി ജനറൽ കൺവീനർ റിംല സി.എം. സ്വാഗതം ആശംസിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. രവീന്ദ്രൻ ശാസ്ത്രോത്സവത്തിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമിനി ടീച്ചർ, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ,കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.സുശീല, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. പങ്കജാക്ഷൻ, മയ്യിൽ പഞ്ചായത്ത് വാർഡ് അംഗം ടി.കെ. ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
മയ്യിൽ IMNSGHSS പ്രിൻസിപ്പൽ ശ്രീകല,HM നിഷ,പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.കെ. രൂപേഷ്, കമ്പിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജേഷ്,തളിപ്പറമ്പ് സൗത്ത് ബി.പി.സി. നൗഫൽ മാസ്റ്റർ, എച്ച്.എം. ഫോറം കൺവീനർ പി.പി. സുരേഷ് ബാബു, സ്കൂൾ എസ്.എം.സി. ചെയർമാൻ കെ. പ്രിയേഷ് കുമാർ, പി.ടി.എ. പ്രസിഡന്റ് പ്രതീഷ് കെ.വി., മദർ പി.ടി.എ. പ്രസിഡന്റ് രാജശ്രീ പി. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി., പ്രവൃത്തിപരിചയം തുടങ്ങിയ മേഖലകളിലായി നടക്കുന്ന മേള വിദ്യാർഥികളുടെ ശാസ്ത്രാഭിരുചിയും സർഗാത്മക കഴിവുകളും പ്രകടിപ്പിക്കുന്നതിനുള്ള വേദിയാകും.സംഘാടകസമിതി ജോയിന്റ് ജനറൽ കൺവീനറും GHSS ചട്ടുകപ്പാറ ഹെഡ്മാസ്റ്ററുമായ എം.സി. ശശീന്ദ്രൻ നന്ദി പറഞ്ഞു.




