തളിപ്പറമ്പ് :- തളിപ്പറമ്പ് നഗരസഭയിലെ കൂവോട് അർബുദ രോഗിയായ അമ്മയും മാനസിക അസ്വസ്ഥതയുള്ളതും ഓട്ടിസം രോഗിയായ മക്കളുടെയും ദുരിതാവസ്ഥ അറിഞ്ഞതിനെ തുടർന്ന് തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ, ജില്ലാ കലക്ടർ പി.വിഷ്ണുരാജ് IAS എന്നിവർ വീട് സന്ദർശിച്ചു.
കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതിനെ തുടർന്ന് തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ പ്രശ്നത്തിൽ ഇടപെടുകയും മുഖ്യമന്ത്രിയുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ കളക്ടർ വിഷ്ണുരാജുമായി ചേർന്ന് വീട് സന്ദർശിക്കുകയുമായിരുന്നു. നിർധനരായ കുടുംബത്തെ ഏറ്റെടുക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഉഷയെയും രണ്ടു മക്കളെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സക്ക് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുകയും ചെയ്യും. ഇവർക്ക് വീട് നിർമിച്ച് നൽകാൻ സന്മനസുള്ളവർ മുന്നോട്ടുവന്നിട്ടുണ്ട് .
