കണ്ണൂർ :- സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എടക്കാട് പൊതുവാച്ചേരി സ്വദേശി അബ്ദുൾ മുനീറിനെയാണ് (31) കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ ആറാം തീയതിയാണ് ചൊവ്വ കോപ്പറേറ്റീവ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടർ മോഷണം പോയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അഖിൽ ടി.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു പി.വി, ലതീഷ് എം.എം, സിവിൽ പോലീസ് ഓഫീസർമാരായ നിഷാന്ത് വി.കെ, രതീഷ്.സി, ബാബു മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
