കൊളച്ചേരി കൃഷിഭവൻ കവുങ്ങിൻ തൈ വിതരണത്തിന്റെ ഗുണഭോക്തൃ വിഹിതം നാളെ സ്വീകരിക്കും


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026 - 27 വർഷത്തെ ജനകീയ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നടപ്പാക്കുന്ന കവുങ്ങിൻ തൈ വിതരണത്തിന്റെ ഗുണഭോക്തൃ വിഹിതം നാളെ അടയ്ക്കാവുന്നതാണ്.

ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഗ്രാമസഭ വഴി കവുങ്ങിൻ തൈകൾക്ക് അപേക്ഷ സമർപ്പിക്കുകയും ഗുണഭോക്തൃ ലിസ്റ്റിൽ പേര് വരികയും ചെയ്ത പഞ്ചായത്തിലെ 1 മുതൽ 10 വരെയുള്ള വാർഡുകളിലെ കർഷകർ ഗുണഭോക്തൃ വിഹിതമായ 125 രൂപ അടക്കുന്നതിന് നാളെ ഒക്ടോബർ 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി കൃഷിഭവനിൽ എത്തിച്ചേരേണ്ടതാണ്. 

ഗുണഭോക്താക്കൾ 2026 - 27 വർഷത്തെ നികുതി റസീറ്റ്, ആധാർ കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്. കൃഷി ഓഫീസർ ടി.ഒ വിനോദ് കുമാർ തൈ വിതരണ പദ്ധതിയുടെ വിശദീകരണം നടത്തും. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ ഗുണഭോക്തൃ വിഹിതം സ്വീകരിക്കൽ നിർവ്വഹിക്കും.


Previous Post Next Post